ഭൂമിയാംകുളം
ഇടവക ചരിത്രത്തിലൂടെ
...
1977- ഒക്ടോബര്‍ മാസം
25- തിയതി ബഹുമാനപ്പെട്ട
ജോര്‍ജ് പുന്നക്കോട്ടില്‍
പിതാവിന്റെ 637/77- ആം നമ്പര്‍
കല്‍പ്പനപ്രകാരം ഭൂമിയംകുളം
പള്ളി സ്ഥാപിതമായി .
ആദിവാസികള്‍ പൂമീന്കുളം
എന്നുവിളിച്ചിരുന്ന
ഈ പ്രദേശം പിന്നീട് ഭൂമിയാംകുളമായി
മാറി. ഹൈറേഞ്ച് മേഖലയിലെ
കൊടുംതണുപ്പും ,കടുത്ത
ദാരിദ്രവും , വന്യമൃഗങ്ങളുടെ
ആക്രമണങ്ങളും ഇവിടുത്തെ
ജീവിതം ദുസഹമാക്കിയിരുന്നു.കടുത്ത
ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും
വിശ്വാസദീപ്തി കെട്ടുപോകാതെ
സൂക്ഷിക്കുന്നതിനുള്ള
പൂര്‍വികരുടെ അശ്രാന്ത
പരിശ്രമത്തിന്റെ ഭലമാണ്
ഈ ദേവാലയം .
1972-ആം ആണ്ടില്‍ പള്ളിക്കായി
കാടുവെട്ടിതെളിച്ചു
സ്ഥലം കണ്ടെത്തി .1974 ആം ആണ്ടില്‍
വാഴത്തോപ്പ് പള്ളി വികാരിയായിരുന്ന
ബഹു. ജോസഫ് കക്കുഴി അച്ഛന്റെ
അനുവാദത്തോടെ ഒരു ഷെഡ്
നിര്‍മ്മിച്ച് 1974 നവംബര്‍
9-ആം തിയതി ബഹു. ജോസഫ് നീറുംപുഴ
( അസി. വികാരി വാഴത്തോപ്പ്
) ദിവ്യബലി അര്‍പ്പിച്ചു.1978-ആം
ആണ്ടില്‍ ബഹു. ചെട്ടിപറമ്പില്‍
അച്ചന്‍റെ നേതൃത്വത്തില്‍
പുതിയ ഷെഡ് നിര്‍മിച്ചു.
1979 മാര്‍ച്ച് മാസം
3-ആം തിയതി അഭിവന്ദ്യ പുന്നെക്കൊട്ടില്‍
പിതാവ് ഭൂമിയംകുളം സന്ദര്‍ശിച്ചു.
1980 മാര്‍ച്ച് 3ന് പള്ളി
മുറിക്കുതറക്കല്ലിട്ടു.
1980 ഏപ്രില്‍ 13ന് ഭൂമിയാംകുളത്ത്
വി. സെബസ്ത്യാനോസിന്റെ
തിരുനാള്‍ കൊണ്ടാടി.1981
ഏപ്രില്‍ 19ന് ഭാഗീകമായി
പണിത പള്ളിമുറി ബഹു. ചെട്ടിപറമ്പില്‍
അച്ചന്‍
Situated in the Eastern ghats of Kerala.
Started
in 1977.
Belongs to the diocese of Idukki.
Parishioners are mostly agricultural people.
Rev. Fr. Joseph Koithanam
the first vicar.
Rev.Fr. Jose Mavelikunnel , the present vicar
CSN Sisters works in the Parish
Rev.Sr. Lisa CSN is Mother Superior